Today: 22 Oct 2024 GMT   Tell Your Friend
Advertisements
ഒഐസിസി (യു കെ) നോര്‍ത്ത് വെസ്ററ് റീജിയന്‍ മാഞ്ചസ്റററില്‍ സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണം വികാരനിര്‍ഭരമായി
Photo #1 - U.K. - Otta Nottathil - oommen_chandy_anusmaranam_oicc_uk_nw_region_manchester
Photo #2 - U.K. - Otta Nottathil - oommen_chandy_anusmaranam_oicc_uk_nw_region_manchester
മാഞ്ചസ്ററര്‍: അഞ്ചു പതിറ്റാണ്ടു കാലം പുതുപ്പള്ളിയുടെ സാമാജികനായും കേരള രാഷ്ട്രീയത്തിലെ ജനകീയ നേതാവായും ജനപ്രിയ മുഖ്യമന്ത്രിയായും നിറഞ്ഞുനിന്ന ഉമ്മന്‍ ചാണ്ടിയുടെ ദീപ്ത ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ചു ഒഐസിസി (യു കെ) നോര്‍ത്ത് വെസ്ററ് റീജിയന്‍. മാഞ്ചസ്റററിലെ ക്രംസാല്‍ സെന്റ്. ആന്‍സ് പാരിഷ് ഹാളില്‍ 'നീതിമാന്റെ ഓര്‍മകള്‍ക്ക് പ്രണാമം' എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം വികാരനിര്‍ഭരമായി.

മാഞ്ചസ്റററിലെ വിവിധ യൂണിറ്റികളില്‍ നിന്നും എത്തിച്ചേര്‍ന്ന പ്രവര്‍ത്തകരും ഉമ്മന്‍ ചാണ്ടിയെ ഇന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്ന സുമനസുകളും അദ്ദേഹത്തിന്റെ ഛായചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന അര്‍പ്പിച്ചു.

ഒഐസിസി (യു കെ) വര്‍ക്കിങ് പ്രസിഡന്റും യു കെയിലെ പ്രമുഖ ചാരിറ്റി പ്രവര്‍ത്തകയും ഉമ്മന്‍ ചാണ്ടിയോടും അദ്ദേഹത്തിന്റെ കുടുംബത്തോടും ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന ഷൈനു ക്ളെയര്‍ മാത്യൂസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഒഐസിസി നോര്‍ത്ത് വെസ്ററ് റീജിയന്‍ പ്രസിഡന്റ് സോണി ചാക്കോ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് നേതാവ് റോമി കുര്യാക്കോസ് സ്വാഗതം ആശംസിച്ചു.

ഒരു ജനാതിപത്യ ഭരണ സംവിദാനത്തില്‍, ജനങ്ങളുടെ പ്രസക്തി മറ്റുള്ളവര്‍ക്ക് ബോധ്യമാക്കി കൊടുത്ത കേരളഭരണാധികാരിയായിരുന്നു ഉമ്മന്‍ ചാണ്ടി എന്നും ജനങ്ങളായിരുന്നു അദ്ദേഹത്തിന്റെ ശക്തിയും കരുത്തുമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഷൈനു ക്ളെയര്‍ മാത്യൂസ് പറഞ്ഞു.

ഇന്നത്തെ പല ഭരണാധികാരികളില്‍ നിന്നും വ്യത്യസ്തമായി ധാര്‍ഷ്ട്ട്യം, അഹങ്കാരം തുടങ്ങിയ ചേഷ്ട്ടകള്‍ ഒരിക്കലും ഉമ്മന്‍ ചാണ്ടി കാട്ടിയിരുന്നില്ലെന്നും ലളിതമായ ജീവിതവും സുതാര്യമായ പ്രവര്‍ത്തനവുമായിരുന്നു എന്നും അദ്ദേഹത്തിന്റെ മുഖമുദ്രയെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച സോണി ചാക്കോ പറഞ്ഞു.

ഏത് സാഹചര്യത്തിലും തന്റെ പൊതുജീവിതം സജീവമാക്കി നിലനിര്‍ത്തുകയും വിമര്‍ശനങ്ങളെ ചിരിച്ചു കൊണ്ട് നേരിട്ടും, രാഷ്ട്രീയത്തിനപ്പുറം വ്യക്തിബന്ധങ്ങള്‍ കാത്തുസൂക്ഷിച്ച ഉമ്മന്‍ ചാണ്ടി പുതുതലമുറയിലെ പൊതുപ്രവര്‍ത്തകര്‍ക്ക് എന്നും ഒരു പാഠപുസ്തകമാണെന്ന് ആമുഖ പ്രസംഗത്തില്‍ റോമി കുര്യാക്കോസ് പറഞ്ഞു.

കേരളത്തിലങ്ങോളമിങ്ങോളം വിശ്രമമില്ലാതെ സഞ്ചരിച്ച്, ജനങ്ങളെ കേള്‍ക്കാനും ചേര്‍ത്ത് പിടിക്കാനും തയ്യാറായ ജനകീയനായ നേതാവിനെയാണ് നഷ്ട്ടമായതെന്നു ഒഐസിസി നോര്‍ത്ത് വെസ്ററ് റീജിയന്‍ സെക്രട്ടറി പുഷ്പരാജ് പറഞ്ഞു.

മാഞ്ചസ്റററിലെ ഒഐസിസി / കോണ്‍ഗ്രസ് നേതാക്കന്മാരായ ഷാജി ഐപ്പ്, ബേബി ലൂക്കോസ്, ജിതിന്‍ തുടങ്ങിയവരും അനുസ്മരണ സന്ദേശങ്ങള്‍ നല്‍കി.

ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ കോര്‍ത്തിണക്കി ഒരുക്കിയ ഗാനാര്‍ച്ചനയോടെ അനുസ്മരണ സമ്മേളനം സമാപിച്ചു.
- dated 09 Aug 2024


Comments:
Keywords: U.K. - Otta Nottathil - oommen_chandy_anusmaranam_oicc_uk_nw_region_manchester U.K. - Otta Nottathil - oommen_chandy_anusmaranam_oicc_uk_nw_region_manchester,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
kerala_nurse_wales
വെയില്‍സിലേക്ക് കേരളത്തില്‍നിന്ന് നഴ്സിങ് റിക്രൂട്ട്മെന്റ് Recent or Hot News
തുടര്‍ന്നു വായിക്കുക
oicc_uk_memmorandum_air_india_service_UK
കൊച്ചി ~ യു കെ എയര്‍ ഇന്ത്യയുടെ പ്രതിവാര വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ നിവേദനം സമര്‍പ്പിച്ച് ഒഐ സിസി (യു കെ) Recent or Hot News
പ്രശ്നത്തില്‍ ഉടനടി ഇടപെട്ട് കെ സുധാകരന്‍ എംപി
തുടര്‍ന്നു വായിക്കുക
UK_under_threat_says_MI5
ചരിത്രത്തിലെ ഏറ്റവും കടുത്ത ഭീഷണിയില്‍ യുകെ
തുടര്‍ന്നു വായിക്കുക
gandhijayantiuk
ഗാന്ധി ജയന്തി ദിനത്തില്‍ തെരുവ് ശുചീകരണം നടത്തി ഒ ഐ സി സി (യു കെ)
ബോള്‍ട്ടന്‍ കൗണ്‍സിലുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാഞ്ചസ്ററര്‍ റീജിയന്‍ നേതൃത്വം നല്‍കി; ഒപ്പം ഗാന്ധിസ്മൃതി സംഗമവും, പുഷ്പാര്‍ചനയും, മധുരവിതരണവും തുടര്‍ന്നു വായിക്കുക
uk_chagos_island
ചാഗോസ് ദ്വീപ് മൗറീഷ്യസിനു വിട്ടുനല്‍കാന്‍ ബ്രിട്ടന്‍ സമ്മതിച്ചു
തുടര്‍ന്നു വായിക്കുക
coldplay_farewell_blackmarket
ടിക്കറ്റ് തട്ടിപ്പ്: കോള്‍ഡ്പ്ളേ റോക്ക് ബാന്‍ഡ് 'വിരമിക്കുന്നു'
തുടര്‍ന്നു വായിക്കുക
boris_johnson_interview_bbc
ചോദ്യങ്ങള്‍ നേരത്തേ അയച്ചു, ബോറിസ് ജോണ്‍സനുമായുള്ള അഭിമുഖം ബിബിസി റദ്ദാക്കി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us